ഞങ്ങളെക്കുറിച്ച് (About Karunya Manhanganam)
മഞ്ഞങ്ങാനം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ആരംഭിച്ച പ്രധാന പ്രസ്ഥാനങ്ങളാണ് കാരുണ്യ സ്വയം സഹായ സംഘവും, കാരുണ്യ കലാ കായിക സമിതിയും. കാരുണ്യ സ്വയം സഹായ സംഘം 2015 നവംമ്പർ മാസത്തിലാണ് ആരംഭിച്ചത്.
അതിനു ശേഷം ഒരു വർഷത്തിന് ശേഷം കാരുണ്യ കലാ കായിക സമിതി എന്ന സൊസൈറ്റി രജിസ്റ്റർ ചെയ്ത നെഹ്‌റു യുവ കേന്ദ്രയുമായി അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കാൻ തുടങ്ങി. യുവാക്കളുടെ കായിക-സാംസ്കാരിക കഴിവുകൾ വളർത്തുന്നതോടൊപ്പം കാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹ്യ സേവനങ്ങൾക്കും ഈ കൂട്ടായ്മ മുൻഗണന നൽകുന്നു.
Manhanganam Village
Ward 14, Kallar Panchayat, Kasaragod. Agriculture-driven community.
100+ Families
A closely-knit, united society with strong community relations.
50+ NRIs
Dedicated members working abroad, supporting development.
Active Youth
50+ students pursuing higher studies in various fields.